എലിസബത്തിന്‌ ആദരം : ചൈനീസ്‌ സംഘത്തെ വിലക്കി



ലണ്ടൻ അന്തരിച്ച ബ്രിട്ടീഷ്‌ രാജ്ഞി എലിസബത്തിന്‌ വെസ്‌റ്റ്‌മിൻസ്‌റ്റർ ഹാളിൽ ആദരാഞ്ജലി അർപ്പിക്കുന്നതിൽനിന്ന്‌ ചൈനയുടെ ഔദ്യോഗിക പ്രതിനിധിസംഘത്തിന്‌ വിലക്ക്‌. ബ്രിട്ടനിലെ ചൈനീസ്‌ സ്ഥാനപതിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ്‌ വിലക്കിയത്‌. രണ്ട്‌ പാർലമെന്റ്‌ അംഗങ്ങൾ ഉൾപ്പെടെയുള്ള ബ്രിട്ടീഷുകാർക്ക്‌ ചൈന ഉപരോധം ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ്‌ തീരുമാനമെന്ന്‌ ഹൗസ്‌ ഓഫ്‌ കോമൺസ്‌ സ്പീക്കർ സർ ലിൻഡ്‌സേ ഹോയ്‌ൽ അറിയിച്ചു. തിങ്കളാഴ്ച വെസ്‌റ്റ്‌മിൻസ്‌റ്റർ ആബെയിലെ സെന്റ്‌ ജോർജ്‌ കത്തീഡ്രലിൽ നടക്കുന്ന സംസ്കാരച്ചടങ്ങിലേക്ക്‌ ചൈനയെ ബ്രിട്ടീഷ്‌ സർക്കാർ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്‌. സംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടയിൽ നിശബ്ദത ഉറപ്പാക്കാൻ ഹീത്രോ വിമാനത്താവളം വഴിയുള്ള തിങ്കളാഴ്ചത്തെ 100 വിമാന സർവീസുകൾ റദ്ദാക്കാൻ ബ്രിട്ടീഷ്‌ എയർവേയ്‌സ്‌ തീരുമാനിച്ചു. Read on deshabhimani.com

Related News