ചൈനയ്‌ക്ക്‌ "മുന്നറിയിപ്പു'മായി ക്വാഡ്‌ ; വിമർശം പേര്‌ പറയാതെ



ടോക്യോ ഇന്തോ–പസഫിക്‌ മേഖലയിൽ ചൈനയുടെ ഇടപെടലുകൾ ചെറുക്കുമെന്ന്‌ ക്വാഡ്‌ ഉച്ചകോടി. ക്വാഡ്‌ രാജ്യങ്ങൾ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ചൈനയുടെ പേരെടുത്ത്‌ പറയാതെയാണ് വിമർശം. മേഖലയില്‍ "നിലവിലെ സ്ഥിതി  ബലപ്രയോ​ഗിത്തിലൂടെ മാറ്റാനുള്ള ഇടപെടലുകൾ'  ചെറുക്കുമെന്ന്‌ പ്രസ്താവനയിൽ യുഎസ്‌, ഇന്ത്യ, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ മുന്നറിയിപ്പ്‌ നൽകി. ഉക്രയ്‌ൻ വിഷയത്തെക്കുറിച്ചും പ്രസ്താവനയില്‍ പരാമർശമുണ്ട്‌. എന്നാൽ, വിഷയത്തിൽ ഇക്കാര്യത്തില്‍ ക്വാഡ് കൃത്യമായ നിലപാട് വ്യക്തമാക്കിയിട്ടില്ല. റഷ്യയെ ഇന്ത്യ ഇതുവരെ പൂര്‍ണമായി തള്ളി പറയാത്ത സാഹചര്യത്തിലാണിത്.  ഇന്തോ –- പസഫിക്കിൽ അടുത്ത അഞ്ചുവർഷം അടിസ്ഥാന സൗകര്യ വികസനത്തിൽ 5000 കോടി ഡോളർ നിക്ഷേപം നടത്തും. ചൈനയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ സമുദ്ര നിരീക്ഷണമടക്കം കാര്യക്ഷമമാക്കും. മുംബൈ, പത്താൻകോട്ട്‌ ഭീകരാക്രമണമടക്കം ഭീകരപ്രവർത്തനങ്ങളെ പ്രസ്താവനയിൽ ക്വാഡ്‌ രാജ്യങ്ങൾ അപലപിച്ചു. ചൈനയെ ലക്ഷ്യംവിച്ച് അമേരിക്കയുടെ നേതൃ‍ത്വത്തിലുള്ള തന്ത്രപ്രധാന സൈനിക സഹകരണ കൂട്ടായ്മയാണ് ജപ്പാനും ഇന്ത്യയും ഓസ്ട്രേലിയയും ഉള്‍പ്പെട്ട ക്വാഡ്.  ജോ ബൈഡൻ, നരേന്ദ്ര മോദി, ഫുമിയോ കിഷിദ,  ആന്തണി ആൽബനീസ്‌ എന്നിവരാണ്‌ ഉച്ചകോടിയിൽ പങ്കെടുത്തത്. Read on deshabhimani.com

Related News