മ്യാന്മർ: പ്രക്ഷോഭകർക്കെതിരെ 
ബലം പ്രയോഗിക്കുമെന്ന്‌ സൈന്യം



യാങ്കൂൺ മ്യാന്മറിൽ ജനാധിപത്യം പുനഃസ്ഥാപിക്കാൻ സമരം ചെയ്യുന്ന ജനങ്ങൾക്കെതിരെ കൂടുതൽ മർദനമുറകൾ സ്വീകരിക്കുമെന്ന്‌ സൈനികഭരണ നേതൃത്വം. ഇതുവരെ മൂന്ന്‌ പ്രതിഷേധക്കാരാണ്‌ പൊലീസ്‌ വെടിവയ്പിൽ കൊല്ലപ്പെട്ടത്‌. പ്രതിഷേധം തുടർന്നാൽ നിലപാട്‌ കടുപ്പിക്കുമെന്ന ഭീഷണി വകവയ്ക്കാതെ കൂടുതൽ ജനങ്ങൾ പ്രതിഷേധവുമായി നിരത്തിലിറങ്ങി. ജനങ്ങളോട്‌ ‘വസന്തകാല വിപ്ലവ’ത്തിനായി ഒന്നുചേരാൻ ‘പ്രക്ഷോഭ നേതൃത്വം’ ആഹ്വാനം ചെയ്തു. പൊതുപണിമുടക്കിനും ആഹ്വാനമുണ്ട്‌‌.  ഞായറാഴ്ച രാത്രിമുതൽ യാങ്കൂണിൽ അഞ്ചിലധികം ആളുകൾ ഒന്നുചേരുന്നത്‌ സൈന്യം വിലക്കിയിരുന്നു. നിരവധി വഴികൾ അടച്ചു. അതേസമയം, മ്യാന്മർ വിഷയം ചർച്ചചെയ്യാൻ യുഎൻ മനുഷ്യാവകാശ കൗൺസിൽ യോഗം തുടങ്ങി. നാലാഴ്ച നീളുന്ന യോഗത്തിൽ റഷ്യൻ പ്രതിപക്ഷ നേതാവ്‌ അലക്‌സെയ്‌ നവാൽനിയുടെ അറസ്‌റ്റ്‌, ശ്രീലങ്ക, എത്യോപ്യ എന്നിവിടങ്ങളിലെ മനുഷ്യാവകാശ പ്രശ്‌നങ്ങൾ എന്നിവയും ചർച്ച ചെയ്യും. Read on deshabhimani.com

Related News