വില്യം മർദിച്ചു; ആത്മകഥയിൽ ഹാരി

വില്യം, ഹാരി, മേഗൻ മെർക്കൽ


ലണ്ടൻ> സഹോദരൻ വില്യം തന്നെ മർദിച്ചതായി ആത്മകഥയില്‍ വെളിപ്പെടുത്തി ബ്രിട്ടനിലെ ചാൾസ്‌ രാജാവിന്റെ മകൻ ഹാരി. അമേരിക്കന്‍ നടിയും ഹാരിയുടെ ഭാര്യയുമായ മേഗൻ മെർക്കലിനെ വില്യം അധിക്ഷേപിച്ചതാണ് അടിപിടിക്ക് കാരണം. വില്യം കോളറിൽ പിടിച്ച്‌ ആക്രമിക്കാൻ ശ്രമിച്ചെന്നും വളർത്തുനായയുടെ പാത്രത്തിലേക്ക്‌ വീണ്‌ തനിക്ക്‌ പരിക്കേറ്റതായും ഹാരി വെളിപ്പെടുത്തുന്നു. ബ്രട്ടീഷ് രാജകുടുംബത്തിന്റെ ഉള്ളറകഥകള്‍ വെളിപ്പെടുത്തുന്ന ആത്മകഥ ‘സ്പെയർ’ 10ന്‌ പുറത്തിറങ്ങും. ദി ഗാർഡിയൻ പത്രമാണ്‌ പുസ്‌തകത്തിൽനിന്നുള്ള ഭാഗങ്ങൾ പുറത്തുവിട്ടത്‌. ഹാരിയും മേഗനും രാജകുടുംബവുമായി ബന്ധം വിച്ഛേദിച്ച്‌ കലിഫോർണിയയിലാണ് ഇപ്പോള്‍ താമസം. Read on deshabhimani.com

Related News