പ്രചണ്ഡ 10ന് വിശ്വാസവോട്ട് തേടും

Photo Credit: Comrade Prachanda/Twitter


കാഠ്മണ്ഡു> നേപ്പാളിൽ പ്രധാനമന്ത്രി പുഷ്പ കമാൽ ദാഹൽ (പ്രചണ്ഡ) 10ന് പാർലമെന്റിൽ വിശ്വാസവോട്ട് തേടും.  നേപ്പാളി കമ്യൂണിസ്റ്റ്‌ പാർടി (മാവോയിസ്റ്റ്‌) ചെയർമാനായ പ്രചണ്ഡ ഡിസംബർ 26നാണ്‌ സത്യപ്രതിജ്ഞ ചെയ്‌തത്‌. 275 സഭയിൽ 169 പേരുടെ പിന്തുണയാണ്‌ പ്രചണ്ഡ അവകാശപ്പെടുന്നത്‌. ഭൂരിപക്ഷത്തിന് 138 വോട്ട്‌ മതി. കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് നേപ്പാള്‍ (യുണൈറ്റഡ് മാര്‍ക്സിസ്റ്റ്-–- ലെനിനിസ്റ്റ്), രാഷ്ട്രീയ സ്വതന്ത്ര പാർടി എന്നിവയുൾപ്പെടെ ഏഴ് പാർടിയുടെ പിന്തുണയുണ്ട്‌. Read on deshabhimani.com

Related News