യൂറോപ്പില്‍ കാട്ടുതീ ; പൈലറ്റ് കൊല്ലപ്പെട്ടു



പാരീസ്/ലിസ്ബണ്‍ യൂറോപ്പില്‍ ഉഷ്ണതരം​ഗത്തെ തുടര്‍ന്ന് പോര്‍ച്ചു​ഗലിലെ ബോഡൗ മേഖലയിലെ കാട്ടുതീ അണയ്ക്കാനുള്ള ശ്രമത്തിനിടെ അ​ഗ്നിരക്ഷാസേന പൈലറ്റ് കൊല്ലപ്പെട്ടു. തീയണയ്ക്കുന്നതിനിടെ വിമാനം തകര്‍ന്നാണ് പൈലറ്റ് കൊല്ലപ്പെട്ടത്. അഞ്ചാം ദിവസവും തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞില്ല. ഫ്രാന്‍സ്, സ്പെയിന്‍ എന്നിവിടങ്ങളിലും കാട്ടുതീ വ്യാപകമാണ്.  കാട്ടുതീയിലും ഉഷ്‌ണതരംഗത്തിലുംപെട്ട്‌ 360 മരണമാണ് ഒരാഴ്ചയ്‌ക്കിടെയുണ്ടായത്. ഫ്രാന്‍സിലെ ​ഗിരോണ്ട് മേഖലയില്‍ 14,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. പ്ര​ദേശത്ത് വെള്ളമൊഴിക്കാന്‍ ശേഷിയുള്ള വിമാനങ്ങളില്‍ തീയണയ്‌ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ഫ്രാന്‍സില്‍ തിങ്കളാഴ്ച ഉഷ്ണതരം​ഗം അതിന്റെ തീവ്രതയിലെത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.  ഇം​ഗ്ലണ്ടിന്റെ വിവിധയിടങ്ങളില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ "തീവ്ര ചൂട്' മുന്നറിയിപ്പ് നല്‍കി. മൊറോക്കോ, ക്രൊയേഷ്യ, ഹം​ഗറി, കലിഫോര്‍ണിയ എന്നിവിടങ്ങളിലും ഈ ആഴ്ച കാട്ടുതീയുണ്ടായി.   Read on deshabhimani.com

Related News