മാർപാപ്പ ശസ്‌ത്രക്രിയക്കായി ആശുപത്രിയിൽ



റോം > വൻകുടലില്‍ ശസ്‌ത്രക്രിയക്കായി ഫ്രാൻസിസ്‌ മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ച  അദ്ദേഹത്തിന്‌ ബുധനാഴ്‌ച ഉച്ചയോടെ അനസ്‌തേഷ്യ നൽകിയെന്നാണ്‌ റിപ്പോര്‍ട്ട്. 86 വയസ്സുകാരനായ മാർപാപ്പ ശസ്‌ത്രക്രിയക്ക്‌ ശേഷം കുറച്ചുദിവസങ്ങൾകൂടി ആശുപത്രിയിൽ തുടരും. രണ്ടുവർഷങ്ങൾക്ക്‌ മുമ്പും അദ്ദേഹത്തിന്റെ വൻകുടലില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. Read on deshabhimani.com

Related News