മോദി മാർപാപ്പയെ കണ്ടു; ഇന്ത്യയിലേക്ക്‌ ക്ഷണിച്ചു



റോം > ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി.  മാർപാപ്പയെ ഇന്ത്യയിലേക്ക്‌ ക്ഷണിക്കുകയും ചെയ്‌തു. വത്തിക്കാനിലെത്തി മാര്‍പാപ്പയെ കാണുന്ന അഞ്ചാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. വത്തിക്കാന്‍ വിദേശകാര്യ സെക്രട്ടറി കര്‍ദിനാള്‍ പിയട്രോ പരോളിനെയും കാണും. വത്തിക്കാനിലെ അപ്പോസ്തലിക് കൊട്ടാരത്തിലെ പേപ്പർ ലൈബ്രറിയിലാണ്‌ കൂടിക്കാഴ്‌ച നടക്കുന്നത്‌. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ മോദിക്കൊപ്പമുണ്ട്. ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാൻ റോമിലെത്തിയ പ്രധാനമന്ത്രിയെ ലിയാനാർഡോ ഡാവിഞ്ചി വിമാനത്താവളത്തിൽ   ഇറ്റാലിയൻ ഉദ്യോഗസ്ഥരും ഇന്ത്യൻ അംബാസഡറും സ്വീകരിച്ചു. പ്രധാനമന്ത്രി 31 വരെ ഇറ്റലിയിൽ തുടരും.     Read on deshabhimani.com

Related News