പന്നിഹൃദയം സ്വീകരിച്ച ഡേവിഡിന്റെ 
മരണകാരണം മൃഗവൈറസെന്ന്‌ സംശയം



മാരിലാൻഡ്‌ ലോകത്ത്‌ ആദ്യമായി പന്നിയുടെ ഹൃദയം സ്വീകരിച്ച യുഎസ്‌ സ്വദേശി ഡേവിഡ്‌ ബെന്നറ്റിന്റെ മരണകാരണം മൃഗങ്ങളിൽ കാണപ്പെടുന്ന വൈറസാണെന്ന്‌ സംശയം. മരണശേഷം നടത്തിയ പരിശോധനയിൽ ഹൃദയത്തിൽ മൃഗങ്ങളിൽ കാണുന്ന വൈറസ്‌ കണ്ടെത്തിയതായി ശസ്‌ത്രക്രിയക്ക്‌ നേതൃത്വം നൽകിയ മാരിലാൻഡ്‌ സർവകലാശാലയിലെ ഡോക്ടർമാർ പറഞ്ഞു. പോസൈൻ സൈറ്റോമെഗാലോ വൈറസാണ് കണ്ടെത്തിയത്. എന്നാൽ, മരണകാരണം ഈ വൈറസ്‌ ആണെന്ന്‌ സ്ഥിരീകരിച്ചിട്ടില്ല. മൃഗങ്ങളിൽനിന്ന്‌ മനുഷ്യരിലേക്കുള്ള അവയവമാറ്റങ്ങളിൽ ഇത്തരം പ്രശ്‌നങ്ങളുണ്ടാകുന്നത്‌ ഭാവിയിൽ പുതിയ അസുഖങ്ങൾക്ക്‌ വഴിവയ്‌ക്കും. അതിനാൽ, ഇത്തരം വൈറസുകളെ തുടക്കത്തിൽത്തന്നെ കണ്ടെത്തുന്ന രീതിയിലുള്ള പരിശോധനകൾ വികസിപ്പിക്കാനുള്ള ശ്രമം നടക്കുകയാണെന്നും ഡോക്ടർമാർ പറഞ്ഞു. ജനുവരിയിലാണ്‌ ബെന്നറ്റിന്റെ ശരീരത്തിൽ ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മാറ്റിവച്ചത്‌. മാർച്ചിലായിരുന്നു അന്ത്യം. Read on deshabhimani.com

Related News