പാക്‌ ചാവേറാക്രമണം : മരണം 100 ആയി



പെഷാവർ പാകിസ്ഥാനിലെ പെഷാവറിലെ മുസ്ലിം പള്ളിയിൽ തിങ്കളാഴ്ചയുണ്ടായ ചാവേറാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 100 ആയി. പെഷാവർ പൊലീസ്‌ സൂപ്രണ്ട്‌ ഓഫീസിന്‌ സമീപമുള്ള അതിസുരക്ഷാ മേഖലയായ പൊലീസ്‌ ലൈനിലെ പള്ളിയിൽ മധ്യാഹ്ന പ്രാർഥനാസമയത്തായിരുന്നു ആക്രമണം. പരിക്കേറ്റ 157 പേരിൽ 53 പേർ ഇപ്പോഴും ചികിത്സയിലാണ്‌. അക്രമിയുടേതെന്ന്‌ സംശയിക്കപ്പെടുന്ന, അറുത്തുമാറ്റപ്പെട്ട നിലയിലുള്ള തല പള്ളിക്കുള്ളിൽനിന്ന്‌ കണ്ടെത്തി. പള്ളിയിൽ വിശ്വാസികൾക്കൊപ്പം ഒന്നാംനിരയിലിരുന്ന അക്രമിയാണ്‌ പൊട്ടിത്തെറിച്ചത്‌. ബോംബ്‌ നിർമിക്കാനുള്ള വസ്തുക്കൾ പലതവണയായി പള്ളിയുടെ ക്യാന്റീനിലോമറ്റോ എത്തിച്ച് ബോംബ് നിര്‍മിച്ചതാകാമെന്ന് കരുതുന്നു.ആക്രമണത്തിന്റെ ഉത്തരവാദിത്വം ആദ്യം ഏറ്റെടുത്ത തെഹ്‌രീക്‌ ഇ താലിബാൻ പാകിസ്ഥാൻ (ടിടിപി) പിന്നീടത്‌ നിഷേധിച്ചു. ജമാത്തുൾ അഹ്‌റർ എന്ന സംഘടനയാണ്‌ ആക്രമണത്തിന്റെ പിന്നിലെന്ന്‌ പൊലീസ്‌ സംശയിക്കുന്നു. ടിടിപിയുമായി ബന്ധമുള്ള സംഘടനയാണിത്‌. Read on deshabhimani.com

Related News