കുട്ടികളെ പീഡിപ്പിക്കുന്നവരെ വന്ധ്യംകരിക്കാന്‍ ബില്ലുമായി പെറു

twitter.com/PedroCastilloTe


ലിമ> പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിക്കുന്നവരെ മരുന്ന്‌ നൽകി വന്ധ്യംകരണം നടത്താനുള്ള ബില്ലുമായി പെറു. തടവ്ശിക്ഷ കഴിഞ്ഞ്‌ പുറത്തിറങ്ങാറാകുമ്പോൾ രാസ വന്ധ്യംകരണത്തിന്‌ വിധേയമാക്കാനാണ്‌ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നതെന്ന്‌ പെറു നിയമമന്ത്രി ഫെലിക്‌സ്‌ ചെറോ പറഞ്ഞു.  മൂന്നുവയസ്സുകാരിയെ പീഡിപ്പിച്ചതിന്‌ ഈ മാസം ആദ്യം നാൽപ്പത്തെട്ടുകാരൻ അറസ്റ്റിലായ സംഭവത്തോടെയാണ്‌ പുതിയനീക്കം. Read on deshabhimani.com

Related News