വെസ്‌റ്റ്‌ബാങ്കിലെ ഇസ്രയേലി നിർമാണങ്ങളെ എതിർത്ത്‌ 16 യൂറോപ്യൻ രാജ്യങ്ങൾ



ജറുസെലേം വെസ്‌റ്റ്‌ബാങ്കിൽ പലസ്‌തീൻ ഭൂമി കയ്യേറി ഇസ്രയേൽ നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന്‌ 16 യൂറോപ്യൻ രാജ്യങ്ങൾ ആവശ്യപ്പെട്ടു. കിഴക്കൻ ജെറുസെലേമിലും വെസ്‌റ്റ്‌ബാങ്കിലും പുതിയ കോളനികൾ സ്ഥാപിക്കുന്നതിൽ യൂറോപ്യൻ രാജ്യങ്ങളുടെ പ്രതിനിധികൾ എതിർപ്പ്‌ അറിയിച്ചു. ഇസ്രയേലിലെ യൂറോപ്യൻ യൂണിയൻ തലവൻ ആൻഡ്രൂ സ്‌റ്റാൻലിക്കൊപ്പം ഫ്രാൻസ്‌, ജർമനി, ബ്രിട്ടൻ, ഇറ്റലി, പോർച്ചുഗൽ, അയർലൻഡ്‌, സ്വീഡൻ, നെതർലൻഡ്‌സ്‌, നോർവെ, സ്വിറ്റ്‌സർലൻഡ്‌, സ്‌പെയിൻ, മാൾട്ട, പോളണ്ട്‌, ഡെൻമാർക്ക്‌, ഫിൻലൻഡ്‌, ബെൽജിയം എന്നീ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികൾ വിദേശമന്ത്രാലയത്തിന്റെ യോഗത്തിൽ ഇസ്രയേൽ നടപടിയെ എതിർത്തു. ഡോണൾഡ്‌ ട്രംപ്‌ അമേരിക്കൻ പ്രസിഡന്റ്‌ പദവി ഒഴിയുന്നതിന്‌ തലേന്ന്‌ വെസ്‌റ്റ്‌ബാങ്കിൽ‌ 2600 വീട്‌ നിർമിക്കാൻ ഇസ്രയേൽ അനുമതി നൽകി. ഇസ്രയേൽ നീക്കത്തെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്‌ വിമർശിച്ചിരുന്നു. ഇത്‌ സംഘർഷം രൂക്ഷമാക്കുമെന്നും സമാധാന ശ്രമം തകർക്കുമെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News