പലസ്തീൻ കുടുംബത്തിന്റെ വീട് ഇടിച്ചുനിരത്തി ഇസ്രയേൽ



ജറുസലേം അധിനിവേശ കിഴക്കൻ ജറുസലേമിലെ ഷെയ്ഖ് ജറയിൽ പലസ്തീൻ കുടുംബത്തിന്റെ വീട് ഇസ്രയേൽ സേന മുന്നറിയിപ്പില്ലാതെ എത്തി ഇടിച്ചുനിരത്തി. ബുധൻ പുലർച്ചെയാണ് സംഭവം. ഇസ്രയേൽ പൊലീസും പ്രത്യേക സേനയും സംയുക്തമായാണ് അതിക്രമം നടത്തിയത്. കുടുംബാം​ഗങ്ങള്‍ ഉറങ്ങിക്കിടക്കവെ ആയുധധാരികളായ അമ്പതോളം പേര്‍ വീട്ടിൽ അതിക്രമിച്ചുകയറി എല്ലാവരേയും അടിച്ചുപുറത്താക്കി വീട് പൊളിച്ചു. ഗൃഹനാഥൻ മഹ്മൂദ് സാൽഹിയ്യ ഉൾപ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്തേക്ക് പ്രതിഷേധിച്ചവരെ തടയാന്‍  സൈന്യം റബ‌ർ ബുള്ളറ്റ് പ്രയോ​ഗിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. വീട് തകര്‍ക്കുന്നത് തടയാനെത്തിയ പലസ്തീൻ പൗരന്മാരെയും അറസ്റ്റ് ചെയ്തു. ഇതോടെ 18 പേരടങ്ങുന്ന കുടുംബം കൊടുംതണുപ്പില്‍  ഭവനരഹിതരായി.  വിദ്യാഭ്യാസ സ്ഥാപനം നി‌ർമിക്കാനാണ് വീട് പൊളിച്ചതെന്നാണ് ഇസ്രയേലിന്റെ ന്യായീകരണം. സമീപപ്രദേശങ്ങളിലെ പല കുടുംബങ്ങളും പുറത്താക്കൽ ഭീഷണിയിലാണ്. Read on deshabhimani.com

Related News