ക്ഷേത്ര ആക്രമണം 
രാജ്യത്തിന് നാണക്കേട്‌: പാക് സുപ്രീംകോടതി



ഇസ്ലാമാബാദ് പാകിസ്ഥാനിലെ പഞ്ചാബ്‌ പ്രവിശ്യയിൽ ഹൈന്ദവക്ഷേത്രം ആക്രമിച്ച് വിഗ്രഹങ്ങൾ തകർത്ത സംഭവത്തില്‍ പാക് സുപ്രീംകോടതിയുടെ വിമര്‍ശം. സംഭവം ആ​ഗോളതലത്തില്‍ രാജ്യത്തിന് നാണക്കേടുണ്ടാക്കിയെന്നും കോടതി വിമര്‍ശിച്ചു. ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥര്‍ക്ക് ആക്രമണം തടയാനായില്ല. മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന്‌ ചീഫ് ജസ്റ്റിസ് ​ഗുല്‍സാര്‍ അഹമ്മദ് അധ്യക്ഷനായ ബ‍ഞ്ച് ആവശ്യപ്പെ‌ട്ടു. പാക് എംപിയും പാകിസ്താൻ ഹിന്ദുപരിഷത്ത് രക്ഷാധികാരിയുമായ ഡോ. രമേശ് കുമാർ വങ്ക്‌വാനി വിഷയം അറിയിച്ചതിനു പിന്നാലെ സംഭവത്തില്‍ കോടതി സ്വമേധയാ  കേസെടുക്കുകയായിരുന്നു   പഞ്ചാബിലെ റഹിം യാർഖാൻ ജില്ലയിലെ ഭോംഗ് ഗ്രാമത്തിലാണ് ക്ഷേത്രത്തിനുനേരെ ആക്രമണം നടന്നത്‌. കെട്ടിടം ഭാഗികമായി കത്തിനശിച്ചു. സംഭവത്തിൽ പാക്‌ നയതന്ത്ര പ്രതിനിധിയെ  ഇന്ത്യ പ്രതിഷേധമറിയിച്ചിരുന്നു. Read on deshabhimani.com

Related News