അഫ്‌ഗാനിൽ പാക്‌ 
വ്യോമാക്രമണം; 30 മരണം



കാബൂൾ അഫ്‌ഗാനിസ്ഥാനിൽ കടന്നുകയറി  പാക്‌ സേന നടത്തിയ വ്യോമാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്‌ച രാത്രി കിഴക്കൻ കുനാർ, ഖോസ്റ്റ്‌ പ്രവിശ്യകളിലാണ്‌ ആക്രമണം നടന്നത്. കുനാർ പ്രവിശ്യയിൽ അഞ്ചുപേർ കൊല്ലപ്പെട്ടതായും വിവരമുണ്ട്‌. ഏകദേശം 26 പാകിസ്ഥാൻ വിമാനം ഖോസ്റ്റ്‌ പ്രവിശ്യയിലെ സ്‌പുര ജില്ലയിലുള്ള മിർപാർ, മൻദേ, ഷൈദി, കൈ പ്രദേശങ്ങളിൽ ആക്രമണം നടത്തി. ഗോർബ്‌സ്‌ ജില്ലയിലെ മസ്റ്റർബെൽ പ്രദേശത്ത്‌ വെള്ളിയാഴ്‌ച രാത്രി താലിബാൻ സൈന്യവും പാക്‌ സൈന്യവും തമ്മിൽ തർക്കമുണ്ടായിരുന്നു. ഖോസ്റ്റ്‌ പ്രവിശ്യയിലെ താലിബാൻ പൊലീസ്‌ മേധാവി ആക്രമണം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്‌. എന്നാൽ, ഇരു രാജ്യത്തിന്റെയും വിദേശമന്ത്രാലയങ്ങൾ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല. Read on deshabhimani.com

Related News