ലോകത്തിന്റെ മൂന്നിലൊന്നും മാന്ദ്യത്തിലേക്ക്‌: ഐഎംഎഫ്‌



വാഷിങ്‌ടൺ> ലോകത്തിലെ മൂന്നിലൊന്ന്‌ രാജ്യങ്ങളും ഈ വർഷം മാന്ദ്യത്തിലാകുമെന്ന്‌ അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്‌) മേധാവി ക്രിസ്റ്റലീന ജോർജീവ. അമേരിക്കൻ, ചൈനീസ്‌, യൂറോപ്യൻ യൂണിയൻ സമ്പദ്‌വ്യവസ്ഥകൾ മാന്ദ്യത്തിലാകുന്നതോടെ സ്ഥിതി 2022ലേതിനേക്കാള്‍ രൂക്ഷമാകും. പത്തുമാസത്തിലധികമായി തുടരുന്ന റഷ്യ–- ഉക്രയ്‌ൻ യുദ്ധം, അനിയന്ത്രിതമായ വിലക്കയറ്റം, ഉയർന്ന പലിശനിരക്ക്‌, ചൈനയിൽ രൂക്ഷമാകുന്ന കോവിഡ്‌ വ്യാപനം എന്നിവ ലോക സമ്പദ്‌വ്യവസ്ഥയെ കാര്യമായി ബാധിക്കും. മാന്ദ്യത്തിലെത്തിയിട്ടില്ലാത്ത രാജ്യങ്ങളിൽപ്പോലും സാമ്പത്തിക ഞെരുക്കമുണ്ടാകും. കഴിഞ്ഞ ഒക്ടോബറിൽ 2023ലെ വളർച്ചനിരക്ക്‌ ഐഎംഎഫ്‌ വെട്ടിക്കുറച്ചിരുന്നു. കോവിഡ്‌ നിയന്ത്രണങ്ങളിൽ ഇളവ്‌ നൽകിയത്‌ ചൈനയിൽ രോഗവ്യാപനം കൂട്ടുമെന്നും അടുത്ത രണ്ടുമാസം രാജ്യം വൻ പ്രതിസന്ധി നേരിടുമെന്നും ക്രിസ്റ്റലീന പറഞ്ഞു. Read on deshabhimani.com

Related News