ആഫ്രിക്കയില്‍ നാലാം തരം​ഗം താഴ്ന്നു



ജനീവ ആഫ്രിക്കയില്‍ ഒമിക്രോണ്‍ വകഭേദംമൂലമുണ്ടായ കോവിഡിന്റെ നാലാം തരംഗം ആറാഴ്ചത്തെ കുതിപ്പിനുശേഷം താഴ്ന്നതായി ലോകാരോ​​ഗ്യ സംഘടന. കുറച്ചുകാലം മാത്രമാണ് വേ​ഗത്തിലുള്ള വര്‍ധന ഉണ്ടായതെങ്കിലും ഇപ്പോള്‍ രോ​ഗിബാധിതരുടെ എണ്ണം ഒരുകോടി കവിഞ്ഞു. നാലാം തരംഗത്തില്‍ മരണനിരക്ക് മറ്റുള്ളവയെ അപേക്ഷിച്ച് കുറവായിരുന്നു. ഏകദേശം പത്തുശതമാനത്തോളം പേര്‍ മാത്രമേ ആഫ്രിക്കയില്‍ വാക്സിന്‍ സ്വീകരിച്ചിട്ടുള്ളൂ. അടുത്ത തരം​ഗം അവസ്ഥ മോശമാക്കിയേക്കാമെന്നും വാക്സിനേഷന്‍ വേ​ഗത്തിലാക്കണമെന്നും ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നല്‍കി. Read on deshabhimani.com

Related News