ഒലിവർ ഡാഡൻ ബ്രിട്ടീഷ്‌ ഉപപ്രധാനമന്ത്രിയാകും



ലണ്ടൻ> ഡൊമിനിക്‌ റാബിന്റെ രാജിയെത്തുടർന്ന്‌ ഉപ പ്രധാനമന്ത്രി സ്ഥാനത്തേക്ക്‌ ഒലിവർ ഡാഡനെ നാമനിർദേശം ചെയ്ത്‌ ബ്രിട്ടീഷ്‌ സർക്കാർ. ഡൊമിനിക്‌ റാബ്‌ കൈകാര്യം ചെയ്തിരുന്ന നിയമവകുപ്പിലേക്ക്‌ മന്ത്രിയായി എംപി അലക്സ്‌ ചോക്കിനെയും നിയമിച്ചു. സഹപ്രവർത്തകരോട്‌ മോശമായി പെരുമാറിയെന്ന റിപ്പോർട്ടിനെത്തുടർന്നാണ്‌ റാബ്‌ രാജിവച്ചത്. തുടർന്ന്‌ മന്ത്രിസഭയിലെ തന്റെ മറ്റൊരു വിശ്വസ്തനായ ഡാഡനെ തൽസ്ഥാനത്ത്‌ നിയമിക്കാൻ പ്രധാനമന്ത്രി ഋഷി സുനക്‌ തീരുമാനിക്കുകയായിരുന്നു. ഭരണകക്ഷിയായ കൺസർവേറ്റീവ്‌ പാർടിയുടെ മുൻ ചെയർമാനുമാണ്‌ ഡാഡൻ. രണ്ട്‌ ഉപതെരഞ്ഞെടുപ്പിൽ പാർടിക്ക്‌ ഭീമൻ തോൽവിയുണ്ടായതിനെത്തുടർന്ന്‌ കഴിഞ്ഞ ജൂണിലാണ്‌ രാജിവച്ചത്‌. ബോറിസ്‌ ജോൺസൻ സർക്കാരിൽ ഒന്നര വർഷം സാംസ്കാരിക, മാധ്യമ, കായിക മന്ത്രിയായിരുന്നു.താൻതന്നെ ഉത്തരവിട്ട അന്വേഷണത്തിൽ കുറ്റക്കാരനെന്ന്‌ തെളിഞ്ഞതിനെത്തുടർന്നാണ്‌ രാജിയെന്ന്‌ റാബ്‌ ട്വീറ്റ്‌ ചെയ്തു. എന്നാൽ, കമീഷന്റെ കണ്ടെത്തലുകളോട്‌ വിയോജിപ്പും രേഖപ്പെടുത്തി. സർക്കാരിന്‌ പിന്തുണ തുടരുമെന്നും അറിയിച്ചു.   Read on deshabhimani.com

Related News