ഒമാന്‍ തീരത്ത് എണ്ണക്കപ്പലില്‍ 
ഡ്രോണ്‍ പതിച്ചു



മനാമ ഒമാൻ തീരത്ത് നിന്ന് 150 മൈൽ അകലെ ചൊവ്വാഴ്ച രാത്രി എണ്ണ ടാങ്കറിൽ ഡ്രോൺ ഇടിച്ചിറങ്ങി. ലൈബീരിയൻ പതാക വഹിക്കുന്ന പസഫിക് സിർക്കോൺ എന്ന എണ്ണക്കപ്പലിലാണ് ബോംബ് വാഹക ഡ്രോൺ പതിച്ചത്.  കപ്പലിൽ ഡ്രോണ്‍ ഇടിച്ചെന്ന് കപ്പലിന്റെ ഉടമസ്ഥരായ സിംഗപ്പുർ ആസ്ഥാനമായ ഈസ്റ്റേൺ പസഫിക് ഷിപ്പിങ്‌ കമ്പനി അറിയിച്ചു. എല്ലാ ജീവനക്കാരും സുരക്ഷിതരാണ്. കപ്പലിന് ചെറിയ കേടുപാടുകൾ പറ്റിയിട്ടുണ്ട്. എന്നാൽ, എണ്ണ ചോർച്ച ഉണ്ടായിട്ടില്ല.സംഭവത്തിൽ അന്വേഷണം നടക്കുന്നതായും കമ്പനി അറിയിച്ചു. ഇസ്രയേലി ശതകോടീശ്വരൻ ഐഡാൻ ഓഫറിന്റെ ഉമസ്ഥതയിൽ ഉള്ളതാണ് ഈസ്റ്റേൺ പസഫിക് ഷിപ്പിങ്‌ കമ്പനി.  സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതായി മേഖലയിൽ കപ്പൽ ഗതാഗതം നിരീക്ഷിക്കുന്ന ബ്രിട്ടീഷ് സൈനിക സംഘടനയായ യുണൈറ്റഡ് കിങ്‌ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. Read on deshabhimani.com

Related News