ഉത്തര കൊറിയയുടെ ചാര ഉപ​ഗ്രഹവിക്ഷേപണം പാളി



സോൾ സൈനികാവശ്യത്തിനായുള്ള ചാര കൃത്രിമോപഗ്രഹത്തിന്റെ വിക്ഷേപണം പാളിയെന്ന്‌ ഉത്തര കൊറിയ. ബുധൻ രാവിലെ 6.27ന്‌ ആയിരുന്നു ഷിയോലിമ വൺ ഉപഗ്രഹത്തിന്റെ വിക്ഷേപണം. പ്രഥമഘട്ടത്തിൽത്തന്നെ വിക്ഷേപണം പാളിയെന്നും ഉപഗ്രഹവുമായി റോക്കറ്റ്‌ കടലിൽ പതിച്ചെന്നും കൊറിയൻ സെൻട്രൽ ന്യൂസ്‌ ഏജൻസി റിപ്പോർട്ട്‌ ചെയ്തു. വിക്ഷേപിച്ച്‌ 14 മിനിറ്റിനുള്ളിൽത്തന്നെ ശ്രമം പാളിയതിന്റെ സൂചനകൾ ലഭിച്ചു. ദക്ഷിണ കൊറിയൻ തലസ്ഥാനം സോളിൽ ഉൾപ്പെടെ ജനങ്ങൾക്ക്‌ സുരക്ഷിത ഇടങ്ങളിലേക്ക്‌ മാറാൻ നിർദേശം നൽകി. ജൂൺ പതിനൊന്നിനുള്ളിൽ ചാര ഉപഗ്രഹം വിക്ഷേപിക്കുമെന്നായിരുന്നു ഉത്തര കൊറിയയുടെ പ്രഖ്യാപനം. Read on deshabhimani.com

Related News