വീണ്ടും മിസൈല്‍ പരീക്ഷിച്ച് ഉത്തര കൊറിയ



സിയോള്‍ ഉത്തരകൊറിയ കടലിലേക്ക് മിസൈലുകള്‍ വിക്ഷേപിച്ചതായി ദക്ഷിണ കൊറിയ. ഈ മാസം നാലാം തവണയാണ് ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിക്കുന്നത്. പ്യോങ്‌യാങ്ങിലെ സുനാനില്‍നിന്ന്‌ മിസൈല്‍ വിക്ഷേപിച്ചതായാണ് വിവരം. അമേരിക്കന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയ പുതിയ ഉപരോധങ്ങള്‍ക്ക് മറുപടിയായാണ് മിസൈല്‍ പരീക്ഷണങ്ങള്‍. ജപ്പാന്റെ എക്‌സ്‌ക്ല്യൂസീവ് ഇക്കണോമിക് സോണിനു പുറത്താണ് മിസൈലുകൾ പതിച്ചതെന്ന് ജപ്പാൻ പ്രതിരോധമന്ത്രി നൊബുവോ കിഷി പറഞ്ഞു. Read on deshabhimani.com

Related News