ലോകത്തെ കോവിഡ്‌ രോഗികളുടെ എണ്ണം 33‌ ലക്ഷം ; അമേരിക്കയിൽ 62000 കവിഞ്ഞ്‌ മരണം



വാഷിങ്‌ടൺ ലോകത്തെ കോവിഡ്‌ രോഗികളുടെ എണ്ണം 33‌ ലക്ഷമായി. രോഗം ഭേദമായവർ പത്തരലക്ഷം. മരണം 2,32,000 കടന്നു. അമേരിക്കയിൽമാത്രം രോഗികളുടെ എണ്ണം പത്തര ലക്ഷം കവിഞ്ഞു. ഇതുവരെ അമേരിക്കയിൽമാത്രം കോവിഡിന് ഇരയായത്‌ 62,261 പേർ‌. വിയറ്റ്‌നാം യുദ്ധത്തിൽ കൊല്ലപ്പെട്ട പൗരന്മാരേക്കാളധികമാണിത്‌‌.  അതേസമയം, യൂറോപ്പിലെ രണ്ടാമത്തെ ഉയർന്ന മരണസംഖ്യയുള്ള രാജ്യമായി ബ്രിട്ടൻ. 26,097 പേരാണ്‌ കോവിഡിന് ഇരയായത്‌. വൈകാതെതന്നെ ബ്രിട്ടൻ ഇറ്റലിയെ മറികടക്കും. 1918ലെ പകർച്ചപ്പനിക്കുശേഷം ബ്രിട്ടൻ നേരിട്ട ഏറ്റവും മോശമായ ആരോഗ്യപ്രതിസന്ധിയാണ്‌ കോവിഡെന്നും രോഗവ്യാപനം തടയുന്നതിൽ ബോറിസ്‌ ജോൺസൺ പരാജയപ്പെട്ടെന്നും‌ ലേബർ പാർടി നേതാവ്‌ കെയർ സ്റ്റാർമർ പറഞ്ഞു. ഇറ്റലിയിൽ കോവിഡ്‌ ബാധിച്ച്‌ മരിച്ചത്‌ 27,967 പേരാണ്‌. ഫ്രാൻസിൽ 24,543 പേരും. രണ്ടു രാജ്യങ്ങളിലായി പുതുതായി രോഗബാധയുണ്ടാകുന്നവരുടെ എണ്ണത്തിലും മരണത്തിലും കുറവുണ്ട്‌. സ്‌പെയിനിൽ മരണം 24543ആയി. കോവിഡ്‌ ഭീഷണി നിലനിൽക്കെ യൂറോപ്പിലെ 21 രാജ്യം നിയന്ത്രണങ്ങളിൽ അയവ്‌ വരുത്തി. നിയന്ത്രണങ്ങളിൽ ഇളവ്‌ വരുത്തുന്നത്‌ കൂടുതൽ പ്രതിസന്ധിയുണ്ടാക്കുമെന്ന്‌ ആരോഗ്യവിദഗ്‌ധർ മുന്നറിയിപ്പ്‌ നൽകുന്നുണ്ട്‌.   Read on deshabhimani.com

Related News