ആൾക്കൂട്ടത്തിലേക്ക്‌ വെടിവച്ചയാളെ വധിച്ച് യുഎസ് വനിത



ചാൾസ്‌റ്റൺ അമേരിക്കയിൽ ആൾക്കൂട്ടത്തിലേക്ക്‌ വെടിയുതിർത്തയാളെ സമീപത്തുണ്ടായിരുന്ന സ്ത്രീ വെടിവച്ചുകൊന്നു. വെസ്റ്റ്‌ വെർജീനിയയിൽ ബുധനാഴ്ച രാത്രിയാണ്‌ സംഭവം. ചാൾസ്‌റ്റൺ നഗരത്തിലെ പാർപ്പിടസമുച്ചയത്തിനു സമീപം നടന്ന പിറന്നാൾ ആഘോഷത്തിനെത്തിയ ഡെന്നിസ്‌ ബട്‌ലർ (37) എന്നയാൾ ചടങ്ങിൽ പങ്കെടുത്ത മറ്റുള്ളവർക്കുനേരെ റൈഫിൾ ഉപയോഗിച്ച്‌ വെടിവയ്ക്കുകയായിരുന്നു. ഇതോടെ ചടങ്ങിനെത്തിയ മറ്റൊരു സ്ത്രീ പിസ്‌റ്റൾ ഉപയോഗിച്ച്‌ ഇയാളെ വെടിവച്ചുവീഴ്‌ത്തി. ഡെന്നിസ്‌ തൽക്ഷണം മരിച്ചു.  മറ്റുള്ളവരെ രക്ഷിക്കാനായാണ്‌ ഇവർ നിറയൊഴിച്ചതെന്നും കേസെടുക്കില്ലെന്നും പൊലീസ്‌ അറിയിച്ചു. Read on deshabhimani.com

Related News