ഡോക്യുമെന്ററി വിലക്ക്‌ ; ബിബിസിയെ 
പിന്തുണച്ച് യുഎസ്‌



വാഷിങ്‌ടൺ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ഡോക്യുമെന്ററി വിവാദത്തിൽ ബിബിസിക്ക്‌ പിന്തുണ നൽകി അമേരിക്ക. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ  ആവിഷ്കാര സ്വാതന്ത്ര്യംപോലുള്ള ജനാധിപത്യ തത്വങ്ങളുടെ പ്രാധാന്യം ഉയർത്തിക്കാട്ടേണ്ട സമയമാണിതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ്‌ പ്രസ്‌താവനയിൽ പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെയാണ്‌ പിന്തുണയ്ക്കുന്നതെന്നും അഭിപ്രായ സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം തുടങ്ങിയ മാനവിക മൂല്യങ്ങളാണ് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതെന്നും നെഡ് പ്രൈസ്‌ പറഞ്ഞു. ഗുജറാത്ത്‌ വംശഹത്യയില്‍ സംഘപരിവാർ ഇടപെടലുകൾ, മോദി സർക്കാർ അധികാരമേറ്റശേഷം നടന്ന ന്യൂനപക്ഷവിരുദ്ധ നടപടികളും വിശകലനം ചെയ്യുന്ന രണ്ട്‌ ഭാഗമുള്ള ഡോക്യുമെന്ററിയാണ്‌ ബിബിസി സംപ്രേഷണം ചെയ്തത്. ഡോക്യുമെന്ററിയുടെ ലിങ്കുകൾ സമൂഹ മാധ്യമങ്ങളിൽനിന്ന് നീക്കാൻ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഡോക്യുമെന്ററി നിരോധിച്ചതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. Read on deshabhimani.com

Related News