"പച്ചക്കണ്ണുള്ള അഫ്ഗാന്‍ പെണ്‍കുട്ടി' ഇനി ഇറ്റലിയില്‍



റോം > ലോകത്തിനു മുന്നില്‍ അഫ്‌ഗാന്‍ അഭയാര്‍ഥി സ്ത്രീകളുടെ പ്രതീകമായി മാറിയ ‘പച്ചക്കണ്ണുള്ള അഫ്‌ഗാന്‍ പെണ്‍കുട്ടി’ ഒടുവില്‍ ഇറ്റലിയില്‍ അഭയംതേടി. 1984ല്‍ നാഷണല്‍ ജിയോഗ്രഫിക് മുഖചിത്രമായി പടം നല്‍കിയതോടെയാണ് ശര്‍ബത്ത് ഗുല എന്ന അഫ്‌ഗാന്‍ യുവതി രാജ്യാന്തര ശ്രദ്ധനേടിയത്. ഏറെക്കാലം പാകിസ്ഥാനില്‍ അഭയംതേടി. വ്യാജ തിരിച്ചറിയല്‍ രേഖയുണ്ടാക്കിയെന്ന പേരില്‍ 2016ല്‍ അവരെ അഫ്‌ഗാനിലേക്ക് നാടുകടത്തി. താലിബാന്‍ ഭരണത്തില്‍ അഫ്‌ഗാനില്‍ ജീവിക്കാനാകില്ലെന്ന അവരുടെ അഭ്യര്‍ഥനമാനിച്ചാണ് ഇറ്റലിയുടെ ഇടപെടല്‍. Read on deshabhimani.com

Related News