ലാബിൽ കൊറോണയെ ചെറുത്ത്‌ നിലവിലുള്ള 21 മരുന്നുകൾ



ലോസ്‌ ആഞ്ചലസ്‌ കോവിഡിനിടയാക്കുന്ന കൊറോണ വൈറസിന്റെ പെരുകൽ തടയാൻ നിലവിലുള്ള 21 മരുന്നുകൾക്ക്‌ സാധിക്കുമെന്ന്‌ ലാബ്‌ പഠനത്തിൽ കണ്ടതായി ശാസ്‌ത്രജ്ഞർ. കോവിഡിനെതിരെ ഔഷധസംയുക്തം വികസിപ്പിക്കാൻ ഈ കണ്ടെത്തൽ സഹായിക്കും.  അമേരിക്കയിലെ സാൻഫോർഡ്‌ ബൺഹാം പ്രെബിസ്‌ മെഡിക്കൽ ഡിസ്‌കവറി ഇൻസ്റ്റിറ്റ്യൂട്ട്‌ ശാസ്‌ത്രജ്ഞർ നടത്തിയ പഠനത്തിന്റെ വിശദാംശങ്ങൾ നേച്ചർ മാഗസിൻ‌ പ്രസിദ്ധീകരിച്ചു‌. വൈറസ്‌ പെരുകുന്നത്‌ തടയാൻ 21 മരുന്നുകൾക്കാകും. ഇതിൽ നാലെണ്ണം റെംഡിസിവിറുമായി ചേർത്ത്‌ നൽകിയാൽ കൂടുതൽ ഫലം കിട്ടും. റെംഡിസിവിർ പലരുടെയും ചികിത്സാകാലം കുറച്ചിട്ടുണ്ട്‌. 21ൽ 13 എണ്ണം നിലവിൽ മനുഷ്യരിൽ പരീക്ഷിക്കുന്നുണ്ട്‌. അലർജിക്ക്‌ ഉപയോഗിക്കുന്ന അസ്‌റ്റെമിസോൾ, കുഷ്‌ഠത്തിന്‌ നൽകുന്ന ക്ലോഫസാമിൻ എന്നിവയ്‌ക്ക്‌ അമേരിക്കയിലെ ഫുഡ്‌ ആൻഡ്‌ ഡ്രഗ്‌ അഡ്‌മിനിസ്‌ട്രേഷൻ(എഫ്‌ഡിഎ) അനുമതി നൽകിയിട്ടുണ്ട്‌. ഹാൻഫാങ്‌ചിൻ എ(ടെട്രാൻഡിൻ) എന്ന മലമ്പനി മരുന്നിന്റെ മൂന്നാം ഘട്ട പരീക്ഷണം ആരംഭിച്ചിട്ടുണ്ടെന്നും ശാസ്‌ത്രജ്ഞർ പറഞ്ഞു. Read on deshabhimani.com

Related News