ചൈനയിൽ‌ പട്ടിണി 
ഇല്ലാതാക്കിയെന്ന്‌ ഷി ജിൻപിങ്‌



ബീജിങ്‌ പട്ടിണിക്കെതിരായ യുദ്ധത്തിൽ ചൈന സമ്പൂർണ വിജയം നേടിയെന്ന്‌ പ്രസിഡന്റ്‌ ഷി ജിൻപിങ്‌. നാല്‌ പതിറ്റാണ്ടായുള്ള ശ്രമമാണ്‌ വിജയം കണ്ടത്‌. 2030ഓടെ സമ്പൂർണ ദാരിദ്ര്യ നിർമാർജനം എന്ന യുഎൻ ലക്ഷ്യം ചൈന പത്തുവർഷം മുമ്പേ നേടിയെടുത്തെന്നും ഷി‌ പറഞ്ഞു. 140 കോടിയിലധികം ജനസംഖ്യയുള്ള രാജ്യത്ത്‌ 9.9 കോടി ജനങ്ങൾ ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയാണെന്ന്‌ എട്ടുവർഷം മുമ്പ്‌ നടത്തിയ സർവേയിൽ കണ്ടെത്തിയിരുന്നു. ദരിദ്രാവസ്ഥയിലാണെന്ന്‌ കണ്ടെത്തിയ 832 കൗണ്ടികളിലെ 1,28,000 ഗ്രാമങ്ങളുടെയും അവസ്ഥ മെച്ചപ്പെടുത്തി. സമ്പൂർണ പട്ടിണി നിർമാർജനം പ്രധാന ലക്ഷ്യമാaയി ഷി‌ പ്രഖ്യാപിച്ചിരുന്നു. 2012ന്‌ ശേഷം സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള 79 ലക്ഷം കുടുംബങ്ങളുടെ വീടുകൾ നവീകരിച്ചു. 28 ന്യൂനപക്ഷ വിഭാഗങ്ങളെയും പൂർണമായും പട്ടിണി മുക്തമാക്കി. ജനങ്ങൾക്ക്‌ മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പാക്കി 2021 അവസാനത്തോടെ സാമ്പത്തികമായി മെച്ചപ്പെട്ട സമൂഹത്തെ സൃഷ്ടിക്കുമെന്നും ഷി‌ പറഞ്ഞു. Read on deshabhimani.com

Related News