പുതിയ അതിര്‍ത്തി നിയമം പാസാക്കി ചൈന



ബീജിങ് അതിർത്തി പ്രദേശങ്ങളിലെ സുരക്ഷയും സാമൂഹ്യ, സാമ്പത്തിക വികസനവും ഏകോപിപ്പിക്കുന്നതിന് പുതിയ നിയമം പാസാക്കി ചൈന. ശനിയാഴ്ച നടന്ന സഭാ സമ്മേളനത്തിന്റെ സമാപന യോഗത്തിലാണ് നാഷണൽ പീപ്പിൾസ് കോൺഗ്രസിന്റെ (എൻപിസി) സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ നിയമം അംഗീകരിച്ചതെന്ന് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.  ജനുവരി ഒന്ന് മുതല്‍ നിയമം പ്രാബല്യത്തിൽ വരും. അതിർത്തിയില്‍ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും പ്രദേശങ്ങളിലെ പൊതുസേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്താനുമാണ് നിയമം കൊണ്ടുവന്നതെന്നാണ് ചൈനയുടെ നിലപാട്. Read on deshabhimani.com

Related News