ക്വാഡിനെ വിമര്‍ശിച്ച് ചൈന ; സഖ്യങ്ങള്‍ മറ്റ് രാജ്യങ്ങളെ ലക്ഷ്യംവച്ചാകരുത്



ബീജിങ് അം​ഗരാജ്യങ്ങള്‍ക്കിടയിലെ ഐക്യവും സഹകരണവും ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനു പകരം തങ്ങള്‍ക്കെതിരായ തന്ത്രങ്ങള്‍ മെനയുന്നതിനാണ് അമേരിക്ക ക്വാഡ് ഉച്ചകോടി വിളിച്ചുകൂട്ടിയതെന്ന് ചൈന. മറ്റൊരു രാജ്യത്തെയോ അതിന്റെ താൽപ്പര്യങ്ങളെയോ ലക്ഷ്യംവച്ചുള്ള സഖ്യങ്ങള്‍ അം​ഗീകരിക്കപ്പെടില്ലെന്നും ഇത്തരം കൂട്ടായ്മകള്‍ക്ക് ആയുസ്സുണ്ടാകില്ലെന്നും ക്വാഡ് ഉച്ചകോടിക്ക് മുന്നോടിയായി ചൈനീസ് വിദേശ വക്താവ്  ഷാവോ ലിജിയാന്‍ പറഞ്ഞു. ഇന്തോ പസഫിക് മേഖലയില്‍ ചൈന ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടുക എന്നതാണ് ക്വാഡ് ഉച്ചകോടിയുടെ പ്രധാന ചര്‍ച്ചാ വിഷയമെന്ന് വൈറ്റ് ഹൗസ് നേരത്തേ വ്യക്തമാക്കി.  വൈറ്റ് ഹൗസില്‍ വെള്ളിയാഴ്ചയാണ് യുഎസ്‌, ജപ്പാൻ, ഇന്ത്യ, ഓസ്ട്രേലിയ  കൂട്ടായ്മയായ ക്വാഡ്‌ ഉച്ചകോടി നടന്നത്. കാലാവസ്ഥ, കോവിഡ്–- -19 പ്രതിരോധം, സൈബർ സുരക്ഷ എന്നിവയിൽ കേന്ദ്രീകരിച്ച് ഉച്ചകോടിയില്‍ ചര്‍ച്ച നടന്നു. Read on deshabhimani.com

Related News