ഏറ്റവും വലിയ 
ഭീഷണി 
ചൈനയെന്ന്‌ ഋഷി സുനക്‌

image credit rishi sunak twitter


ലണ്ടൻ>ബ്രിട്ടനും ലോകസുരക്ഷയ്ക്ക്‌ ആകമാനവും ഏറ്റവും വലിയ ഭീഷണിയാണ്‌ ചൈനയും ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടിയുമെന്ന്‌ ബ്രിട്ടീഷ്‌ പ്രധാനമന്ത്രിപദത്തിനായി മത്സരരം​ഗത്തുള്ള ഇന്ത്യന്‍ വംശജന്‍ ഋഷി സുനക്‌. തെരഞ്ഞെടുക്കപ്പെട്ടാൽ രാജ്യസുരക്ഷയ്ക്കായി നാറ്റോ മാതൃകയിൽ പുതിയ വിശാല ചൈനാവിരുദ്ധ സൈനികസഖ്യം രൂപീകരിക്കുമെന്നും പ്രഖ്യാപിച്ചു. ബ്രിട്ടനിൽ പ്രവർത്തിക്കുന്ന 30 കൺഫ്യൂഷ്യസ്‌ ഇൻസ്റ്റിറ്റ്യൂട്ടുകൾ ഉൾപ്പെടെ ചൈനീസ്‌ വിദ്യാഭ്യാസ, സാംസ്കാരിക സ്ഥാപനങ്ങളെല്ലാം പൂട്ടിക്കുമെന്നും പ്രഖ്യാപിച്ചു. Read on deshabhimani.com

Related News