മ്യാൻമറില്‍ 4 പ്രക്ഷോഭകരെ തൂക്കിലേറ്റി



ബാങ്കോക്‌ മ്യാൻമറിൽ പാർലമെന്റ് മുൻ അംഗം ഉൾപ്പെടെ നാലു പ്രക്ഷോഭകരെ  തൂക്കിലേറ്റി സൈനികഭരണകൂടം. 50 വർഷത്തിനിടെ ഇതാദ്യമായാണ് മ്യാൻമറിൽ വധശിക്ഷ നടപ്പാക്കുന്നത്. സൈന്യം തടങ്കലിലാക്കിയ മുന്‍ഭരണാധികാരി ഓങ് സാൻ സൂചിയുടെ അനുയായിയും മുൻ എംപിയുമായ ഫ്യോ സെയ താവ്, പ്രവർത്തകരായ ക്യോ മിൻ യു, ഹല മ്യോ ആങ്, ആങ് തുറ സോ എന്നിവരെയാണ് തൂക്കിലേറ്റിയത്. നാഷണൽ ലീഗ് ഫോർ ഡെമോക്രസി ലോ മേക്കർ പാർടി നേതാവായ ഫ്യോ സെയ താവിനെ നവംബറിലാണ് അറസ്റ്റ് ചെയ്തത്. ജനുവരിയിൽ കുറ്റക്കാരനാണെന്ന് സെെനിക കോടതി വിധിച്ചു. വധശിക്ഷയ്‌ക്കെതിരെ ഐക്യരാഷ്ട്ര സംഘടനയും മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തി. ജനാധിപത്യവാദികൾക്ക് വധശിക്ഷ വിധിക്കുന്നത് മനുഷ്യത്വവിരുദ്ധമാണെന്ന് യു എൻ പ്രതികരിച്ചു. 2021ലാണ് സൂചിയെ തടങ്കലിലാക്കി സെെന്യം ഭരണംപിടിച്ചത്. Read on deshabhimani.com

Related News