ഇന്ത്യയിൽ മതസ്വാതന്ത്ര്യം ഭീഷണിയിലെന്ന്‌ 
യുഎസ്‌ കമീഷൻ റിപ്പോർട്ട്‌



വാഷിങ്ടൺ ഇന്ത്യയിലെ മതസ്വാതന്ത്ര്യവും മതവുമായി ബന്ധപ്പെട്ട മനുഷ്യാവകാശങ്ങളും ഭീഷണി നേരിടുകയാണെന്ന് റിപ്പോർട്ട്‌. അമേരിക്കയിലെ യുഎസ്‌ കമീഷൻ ഫോർ ഇന്റർനാഷണൽ റിലീജ്യസ്‌ ഫ്രീഡം (യുഎസ്‌സിഐആർഎഫ്‌) പുറത്തിറക്കിയ പുതിയ റിപ്പോർട്ടിലാണ്‌ പരാമർശം. കേന്ദ്ര സർക്കാരും ചില സംസ്ഥാന സർക്കാരുകളും കൈക്കൊള്ളുന്ന നയങ്ങൾ മുസ്ലിം, ക്രിസ്‌ത്യൻ, സിഖ്‌ തുടങ്ങിയ വിഭാഗങ്ങളെയും മറ്റ്‌ ദളിത്‌, ആദിവാസി വിഭാഗങ്ങളെയും പ്രതികൂലമായി ബാധിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. മതന്യൂനപക്ഷങ്ങളെയും മറ്റ്‌ എതിർശബ്ദങ്ങളെയും കേന്ദ്ര സർക്കാർ അടിച്ചമർത്തുന്നതായും പരാമർശമുണ്ട്‌. കമീഷന്റെ മുൻ നിഗമനങ്ങളെ ഏകപക്ഷീയ റിപ്പോർട്ടെന്നു പറഞ്ഞ്‌ കേന്ദ്ര സർക്കാർ  തള്ളിയിരുന്നു. Read on deshabhimani.com

Related News