ഉക്രെയ്‌നില്‍ യുദ്ധനീക്കവുമായി നാറ്റോ



കീവ് ഉക്രെയ്‌നില്‍ യുദ്ധനീക്കവുമായി അമേരിക്കയുടെ നേതൃത്വത്തില്‍ നാറ്റോ സഖ്യ രാജ്യങ്ങള്‍. റഷ്യ ആക്രമണം നടത്തിയാല്‍ പ്രതിരോധിക്കാനെന്ന പേരില്‍ കിഴക്കൻ യൂറോപ്പിലേക്ക് കൂടുതൽ കപ്പലുകളും യുദ്ധവിമാനങ്ങളും നാറ്റോ വിന്യസിക്കുന്നു. ബാൾട്ടിക് കടൽ മേഖലയിലും ഡെൻമാർക്ക്, ലിത്വാനിയ, ബൾഗേറിയ, റൊമാനിയ എന്നിവിടങ്ങളിലുമാണ് യുദ്ധ വിമാനങ്ങളും ആയുധങ്ങളും  എത്തിച്ചുതുടങ്ങി. സ്പെയിനിലേക്കും യുദ്ധക്കപ്പലുകള്‍ അയക്കുന്നു. കിഴക്കൻ യൂറോപ്പിലെയും ബാൾട്ടിക്സിലെയും നാറ്റോ സഖ്യകക്ഷികളുടെ സേനയിലേക്ക് ആയിരക്കണക്കിന് യുഎസ് സൈനികരെയും ആയുധങ്ങളും വിന്യസിക്കാന്‍ അമേരിക്ക നീക്കം തുടങ്ങി.  ഉക്രെയ്നെതിരെ ആക്രമണത്തിന് മുതിര്‍ന്നാല്‍ കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് റഷ്യക്ക് മുന്നറിയിപ്പ് നല്‍കുമെന്ന്  ബ്രസൽസിൽ നടന്ന യൂറോപ്യൻ യൂണിയൻ വിദേശകാര്യ മന്ത്രിമാരുടെ യോഗം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നീക്കം. എന്നാല്‍ ഈ  നീക്കത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ട്. യൂറോപ്യൻ യൂണിയന്റെ പ്രകൃതിവാതക ഇറക്കുമതിയുടെ 40 ശതമാനം റഷ്യയിൽ നിന്നാണ്. റഷ്യക്കെതിരെ തിരിഞ്ഞാല്‍ ഇക്കാര്യത്തിലുള്‍പ്പടെയുള്ള പ്രതിസന്ധി  ശക്തമാകുമെന്ന് അഭിപ്രായമുണ്ട്. Read on deshabhimani.com

Related News