ബിബിസി: ഇന്ത്യ വിരട്ടാൻ 
നോക്കിയെന്ന്‌ ബ്രിട്ടീഷ്‌ എംപിമാർ



ലണ്ടൻ ഇന്ത്യയിലെ ബിബിസി ഓഫീസുകൾ റെയ്‌ഡ്‌ ചെയ്തത്‌ കേന്ദ്രസർക്കാരിന്റെ വിരട്ടൽ ശ്രമമായിരുന്നെന്ന്‌ ബ്രിട്ടീഷ്‌ എംപിമാർ. സർക്കാർ വിഷയം സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണെന്നും ബ്രിട്ടീഷ്‌ ഫോറിൻ ഓഫീസ്‌ മന്ത്രി ഡേവിഡ്‌ റുത്‌ലി പറഞ്ഞു. വിമർശത്തെ അകാരണമായി അടിച്ചമർത്താനാകില്ലെന്ന്‌ നിയമ മന്ത്രി ഫാബിയൻ ഹാമിൽട്ടൺ പറഞ്ഞു. സർക്കാരിന്‌ അപ്രീതിയുണ്ടാക്കിയ ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിന്‌ സർക്കാർ ഏജൻസികളെ ഉപയോഗിച്ച്‌ വിരട്ടാൻ ശ്രമിക്കുകയായിരുന്നെന്ന്‌ എംപി ജിം ഷാനൺ ചൂണ്ടിക്കാട്ടി. വിഷയത്തിൽ ലണ്ടനിലെ ഇനല്യെൻ ഹൈക്കമീഷണറെ വിളിച്ചുവരുത്തണമെന്നും ആവശ്യപ്പെട്ടു. Read on deshabhimani.com

Related News