പെൺകുട്ടികളെ സർവകലാശാലകളിൽ വിലക്കി താലിബാൻ



കാബൂൾ പെൺകുട്ടികൾക്ക്‌ സർവകലാശാല പ്രവേശനം വിലക്കി താലിബാൻ. അഫ്ഗാനിസ്ഥാനിലെ താലിബാൻ നിയന്ത്രണത്തിലുള്ള സർക്കാരാണ് പെൺകുട്ടികൾക്ക് സർവകലാശാലകളിൽ പ്രവേശനം നിഷേധിച്ച് ഉത്തരവിറക്കിയത്‌. നേരത്തേ ഹയർ സെക്കൻഡറി സ്കൂളുകളിൽനിന്ന്‌ പെൺകുട്ടികളെ മാറ്റിനിർത്തിയിരുന്നു. വിലക്കിനു പിന്നാലെ അഫ്‌ഗാനിലെ വിവിധ സർവകലാശാലകളിലെത്തിയ പെൺകുട്ടികളെ സായുധസൈന്യം സർവകലാശാലയിൽ പ്രവേശിപ്പിക്കാതെ തടഞ്ഞു. സായുധസേന തടഞ്ഞതിനാൽ പെൺകുട്ടികൾ നിരാശരായി മടങ്ങുന്ന ചിത്രം ബുധനാഴ്‌ച  അന്താരാഷ്‌ട്രമാധ്യമങ്ങൾ പുറത്തുവിട്ടു. താലിബാൻ തീരുമാനത്തെ ഐക്യരാഷ്ട്രസഭയും മനുഷ്യാവകാശസംഘടനകളും അപലപിച്ചു. പൗരന്മാരുടെ അവകാശങ്ങൾ അംഗീകരിക്കാത്ത താലിബാനെ അന്താരാഷ്ട്ര സമൂഹത്തിന് അംഗീകരിക്കാനാകില്ലെന്ന് യുഎൻ വ്യക്തമാക്കി. കഴിഞ്ഞമാസം സ്ത്രീകൾക്ക് പാർക്കുകളിലും വ്യായാമകേന്ദ്രങ്ങളിലും പ്രവേശനം നിഷേധിച്ചിരുന്നു. Read on deshabhimani.com

Related News