രോഷമടങ്ങാതെ ലങ്ക ; ജനഹിതത്തിനെതിരെന്ന് പ്രക്ഷോഭകര്‍



കൊളംബോ പ്രസിഡന്റായി റനിൽ വിക്രമസിംഗയെ എംപിമാര്‍ അവരോധിച്ചത് ജനഹിതത്തിനെതിരെന്ന് ലങ്കന്‍ തെരുവുകളിലെ പ്രക്ഷോഭകര്‍. രജപക്സെകുടുംബത്തിന്റെ നിഴലായി മാറിയ വിക്രമസിംഗെ രാജിവയ്‌ക്കണമെന്നാണ് അവരുടെ ആവശ്യം. പ്രക്ഷോഭം തുടരുമെന്ന്‌ പ്രതിഷേധക്കൂട്ടായ്‌മയായ അരഗാലയയുടെ വക്താവ്‌ ഫാദർ ജീവാന്ത പീരിസ്‌ പറഞ്ഞു. ശ്രീലങ്കയുടെ 44 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ജനകീയ പോളിങ്ങിലൂടെ അല്ലാതെ പാര്‍ലമെന്ററി വോട്ടിങ്ങിലൂടെ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. പ്രക്ഷോഭകാരികൾക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന്‌ വിക്രമസിംഗെ ഭീഷണി മുഴക്കി. പ്രതിഷേധക്കാർ ന്യൂനപക്ഷമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.കൊളംബോയിലെ പ്രസിഡന്റിന്റെ വസതിക്കുസമീപം  50 മീറ്റർ ചുറ്റളവിൽ പ്രക്ഷോഭകാരികൾ പ്രവേശിക്കുന്നതും കൂട്ടംകൂടുന്നതും തടഞ്ഞു. പൊലീസിന്റെ ആവശ്യപ്രകാരം കൊളംബോ ഫോർട്ട്‌ മജിസ്‌ട്രേട്ട്‌ കോടതിയാണ്‌ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. നിലവിൽ രാജ്യത്ത്‌ അടിയന്തരാവസ്ഥ തുടരുകയാണ്‌. ഗോതബായ രാജിവച്ചതോടെ പ്രധാന സർക്കാർ ഓഫീസുകൾ ഒഴിഞ്ഞ പ്രക്ഷോഭകർ പ്രസിഡന്റ്‌ ഓഫീസ്‌ ഗേറ്റിൽ തുടരുകയാണ്‌. Read on deshabhimani.com

Related News