അതിർത്തിയിലെ 
സൈനികരുമായി 
സംവദിച്ച്‌ ചൈനീസ്‌ പ്രസിഡന്റ്‌



ബീജിങ്‌ കിഴക്കൻ ലഡാക്കിലെ ഇന്ത്യ അതിർത്തിയിൽ വിന്യസിച്ചിട്ടുള്ള ചൈനീസ്‌ സൈനികരുമായി സംവദിച്ച്‌ ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിൻപിങ്‌‌. അതിർത്തിയിലെ സാഹചര്യവും സേനയുടെ യുദ്ധ സന്നദ്ധതയും ഷി പരിശോധിച്ചെന്ന്‌ ഔദ്യോഗിക മാധ്യമം റിപ്പോർട്ട്‌ ചെയ്‌തു. കമാൻഡർ ഇൻ ചീഫുകൂടിയായ പ്രസിഡന്റ്‌ സൈനിക ആസ്ഥാനത്തുനിന്ന്‌ വീഡിയോ കോൺഫറൻസിലൂടെയാണ്‌ സൈനികരുമായി സംവദിച്ചത്‌. മാറിമറിയുന്ന അതിർത്തി സാഹചര്യം, സൈനികർക്ക്‌ മികച്ച ഭക്ഷണം ലഭിക്കുന്നുണ്ടോ തുടങ്ങിയ വിഷയങ്ങളും ചർച്ചയായി. അതിർത്തിയിൽ 24 മണിക്കൂറും കാര്യക്ഷമമായ നിരീക്ഷണം നടത്തുന്നുണ്ടെന്ന്‌ സൈനികർ അറിയിച്ചു. 2020 മെയ്‌ അഞ്ചിന്‌ ഇന്ത്യ–- ചൈന സൈനികർ തമ്മിൽ സംഘർഷമുണ്ടായ പാങ്‌ഗോങ്‌ തടാകം ഉൾപ്പെടുന്ന മേഖലയാണ് ഇത്‌. Read on deshabhimani.com

Related News