ലോകകപ്പ്‌ പരാജയം : 
ഫ്രാൻസിൽ കലാപം



പാരിസ്‌ ഫുട്‌ബോൾ ലോകകപ്പ്‌ ഫൈനലിൽ അർജന്റീനയോട്‌ പരാജയപ്പെട്ടതിനെത്തുടർന്ന്‌ ഫ്രഞ്ച്‌ നഗരങ്ങളിൽ കലാപം. ആയിരക്കണക്കിനു ഫുട്‌ബോൾ ആരാധകരാണ്‌ പാരിസ്‌, ലിയോൺ, നൈസ്‌ ഉൾപ്പെടെയുള്ള നഗരങ്ങളിൽ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്‌. പാരിസിലും ലിയോണിലും തടിച്ചുകൂടിയ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ്‌ കണ്ണീർവാതകം പ്രയോഗിച്ചു. പാരിസിൽ പ്രതിഷേധക്കാർ പൊലീസിനുനേരെ കല്ലെറിയുകയും പടക്കം പൊട്ടിക്കുകയും ചെയ്തു. ഷാംപ്‌സ്‌ ഈ ലൈസീസിൽ പൊലീസും പ്രക്ഷോഭകരും തമ്മിൽ സംഘർഷമുണ്ടായി. ലിയോണിൽ പ്രതിഷേധസ്ഥലത്തുകൂടി വാഹനം ഓടിച്ച സ്ത്രീയെ ഫുട്‌ബോൾ ആരാധകർ കൈയേറ്റംചെയ്തു. രാജ്യമെമ്പാടും പ്രതിഷേധങ്ങൾ നിയന്ത്രിക്കാൻ 14,000 പൊലീസുകാരെ നിയോഗിച്ചു. Read on deshabhimani.com

Related News