അന്തർവാഹിനി കരാർ ; ഫ്രാന്‍സിനെ അനുനയിപ്പിക്കാന്‍ അമേരിക്ക



പാരിസ്‌ പുതിയ ചൈനാ വിരുദ്ധ സഖ്യം ഫ്രാൻസുമായുള്ള നയതന്ത്ര ബന്ധത്തിൽ വീഴ്‌ത്തിയ വിള്ളൽ പരിഹരിക്കാൻ  അനുനയനീക്കുവുമായി അമേരിക്കൻ പ്രസിഡന്റ്‌ ജോ ബെഡൻ. ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോണുമായി ഫോണില്‍ സംസാരിക്കാന്‍ ബൈഡന്‍ സമയംതേടി. ഫ്രാൻസ്‌ അമേരിക്കയിൽനിന്നും ഓസ്‌ട്രേലിയയിൽനിന്നും സ്ഥാനപതികളെ തിരിച്ചുവിളിക്കുകയും ചെയ്തതിനുശേഷം ഇരുനേതാക്കളും തമ്മിലുള്ള ആദ്യ സംഭാഷണമാകും ഇത്‌. ചൈനാവിരുദ്ധസഖ്യത്തിന്റെ ഭാ​ഗമായി  ആണവഅന്തര്‍വാഹിനി ലഭിക്കുമെന്നുറപ്പായതോടെ ഓസ്ട്രേലിയ  ഫ്രാൻസിൽനിന്ന്‌ 12 ഡീസൽ അന്തർവാഹിനി വാങ്ങാനുള്ള കരാറിൽനിന്ന്‌ പിന്മാറിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. നയതന്ത്രബന്ധം കൂടുതൽ വഷളാകുന്നത്‌ തടയാനാണ്‌ ബൈഡന്റെ നേരിട്ടുള്ള ഇടപെടൽ. കരാർ ലംഘനവും അതിന്‌ കാരണമായ സഖ്യവും വ്യാവസായിക ബന്ധത്തിനും അപ്പുറമുള്ള നയതന്ത്ര പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നെന്ന്‌ ഫ്രഞ്ച്‌ സർക്കാർ വക്താവ്‌ ഗബ്രിയേൽ അറ്റൽ പ്രതികരിച്ചു. ഇന്തോ പസഫിക്‌ മേഖലയുടെ സന്തുലിതാവസ്ഥയെയും ചൈനയുമായുള്ള ബന്ധത്തെയും സഖ്യം ബാധിക്കും. വിശ്വാസലംഘനം നടത്തിയ അമേരിക്കൻ പ്രസിഡന്റിനോട്‌ മാക്രോൺ വിശദീകരണം തേടുമെന്നും അറ്റൽ പറഞ്ഞു. Read on deshabhimani.com

Related News