അമേരിക്കക്കാരെ തടവിലാക്കുമെന്ന്‌ ചൈനയുടെ മുന്നറിയിപ്പ്‌



വാഷിങ്‌ടൺ ചൈനീസ്‌ സേനയുമായി ബന്ധമുണ്ടെന്ന്‌ ആരോപിച്ച്‌ അമേരിക്കയിൽ ചൈനയിൽ നിന്നുള്ള ഗവേഷകർക്കെതിരെയുള്ള നിയമനടപടികൾ അവസാനിപ്പിക്കണമെന്ന്‌ ചൈന ആവശ്യപ്പെട്ടു. ഇല്ലാത്തപക്ഷം അമേരിക്കക്കാരെ ചൈനയിൽ തടഞ്ഞുവയ്‌ക്കുമെന്ന്‌ അവർ മുന്നറിയിപ്പ്‌ നൽകിയതായി വാൾസ്‌ട്രീറ്റ്‌ ജേണൽ റിപ്പോർട്ട്‌ ചെയ്‌തു. അമേരിക്കൻ സ്ഥാപനങ്ങളിൽ ഗവേഷണത്തിന്‌ അപേക്ഷിച്ചപ്പോൾ ‘ചൈനീസ്‌ കമ്യൂണിസ്‌റ്റ്‌ പാർടിയുമായുള്ള ബന്ധം’ മറച്ചുവച്ചു എന്നാരോപിച്ച്‌ ജൂലൈയിൽ മൂന്ന്‌ ചൈനീസ്‌ ഗവേഷകരെ  യുഎസ്‌ അധികൃതർ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. സുരക്ഷാഭീഷണി എന്നുപറഞ്ഞ്‌ അമേരിക്ക കഴിഞ്ഞമാസം ആയിരത്തിൽപ്പരം ചൈനക്കാരുടെ വിസ റദ്ദാക്കിയിരുന്നു. ഇവരിലധികവും ഗവേഷകരും അക്കാദമിക്കുകളുമാണ്‌. Read on deshabhimani.com

Related News