പെറുവിൽ സമ്പന്നർക്കും സ്വന്തക്കാർക്കും വാക്‌സിൻ



ലിമ പെറുവിൽ കോവിഡ്‌ വാക്‌സിൻ നൽകുന്നതിലെ വിവേചനത്തിനെതിരെ ശക്തമായ പ്രതിഷേധം. രാജ്യത്തെ സമ്പന്നർക്കും സർക്കാരുമായി ബന്ധമുള്ളവർക്കും രഹസ്യമായി കോവിഡ്‌ വാക്‌സിൻ നൽകുകയായിരുന്നു. ആരോഗ്യ പ്രവർത്തകർക്കു മുമ്പ്‌ തന്നെ തനിക്ക്‌ വാക്‌സിൻ ലഭിച്ചുവെന്ന്‌ പെറുവിലെ വത്തിക്കാൻ സ്ഥാനപതി വെളിപ്പെടുത്തിയതിനു പിന്നാലെയാണ്‌ സംഭവം പുറത്ത്‌ വന്നത്‌. മുൻ പ്രസിഡന്റ്‌, ഭാര്യ, സഹോദരനടക്കം അഞ്ചൂറോളം പേർക്കാണ്‌ രഹസ്യമായി വാക്‌സിൻ നൽകിയത്‌. കോവിഡ്‌ മഹാമാരി മൂലം രാജ്യത്ത്‌ അസമത്വം വർധിച്ചിരിക്കുന്ന സാഹചര്യത്തിലാണ്‌ രഹസ്യ കുത്തിവയ്‌പ്. ഇത്‌ രോഷം വർധിപ്പിക്കുകയായിരുന്നു. വാക്‌സിൻ തങ്ങളുടെ അവകാശമാണെന്ന മുദ്രാവാക്യം ഉയർത്തി ഡോക്ടർമാരും നേഴ്‌സുമാരും പ്രതിഷേധവുമായി രംഗത്ത്‌ വന്നു. ഇതുവരെ 310 ഡോക്ടർമാരാണ്‌‌ കോവിഡ്‌ ബാധിച്ച്‌ മരിച്ചത്‌. രാജ്യത്തെ കോവിഡ്‌ പ്രവർത്തനങ്ങളുടെ ചുമതലയുള്ള വിദേശ മന്ത്രി എലിസബത്‌ അസ്‌തേതെ, ആരോഗ്യ മന്ത്രി പിലാർ മസേത്തി, രണ്ടു ഉപമന്ത്രിമാർ എന്നിവർ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. രഹസ്യമായി ജനുവരിയിൽ വാക്‌സിൻ ലഭിച്ചിരുന്നുവെന്ന്‌ രാജിക്കത്തിൽ അസ്റ്റേറ്റ് പറഞ്ഞു. ചൈനയിൽനിന്ന്‌ 10 ലക്ഷം സിനോഫാം വാക്‌സിനാണ്‌ പെറു വാങ്ങിയത്‌. എന്നാൽ, മുൻഗണനാ പട്ടിയിൽ 10.1 ലക്ഷം പേരുണ്ട്‌. 12.52 ലക്ഷം  പേർക്കാണ്‌രോഗം ബാധിച്ചത്‌. 44, 308 പേർ മരിച്ചു. Read on deshabhimani.com

Related News