ഇറാനിൽ വെടിവയ്‌പ്‌; 9 മരണം



തെഹ്‌റാൻ ഇറാനിൽ രണ്ടിടത്തായി തോക്കുധാരികളുടെ വെടിവയ്‌പിൽ ഒരു സ്‌ത്രീയും രണ്ട്‌ കുട്ടികളും ഉൾപ്പടെ ഒമ്പത്‌ പേർ കൊല്ലപ്പെട്ടു. സർക്കാർ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് നേര്‍ക്കാണ് വെടിവയ്പ്പുണ്ടായത്. ഇറാനിലെ കിഴക്കു പടിഞ്ഞാറൻ നഗരമായ ഇസെഹിൽ നടന്ന വെടിവയ്‌പിൽ ഏഴ്‌ പേരും ഇസ്‌ഫഹാൻ നഗരത്തിൽ  അർധസൈനികവിഭാഗത്തിലെ രണ്ടു പേരുമാണ്‌ കൊല്ലപ്പെട്ടത്‌. ഇരുസ്ഥലത്തും മോട്ടോർ സൈക്കിളിലെത്തിയ യുവാക്കളാണ്‌ വെടിയുതിർത്തത്‌. പൊലീസിന്റെ മർദനമേറ്റ്‌ മഹ്‌സ അമിനിയെന്ന യുവതി കൊല്ലപ്പെട്ടശേഷം ഇസെഹ്‌ നഗരം കേന്ദ്രീകരിച്ച്‌ സർക്കാർവിരുദ്ധ പ്രക്ഷോഭം ശക്തമാണ്. Read on deshabhimani.com

Related News