ഹെയ്തിയിൽ 17 മിഷണറിമാരെ തട്ടിക്കൊണ്ടുപോയി



സാന്‍ ജുവാന്‍ കരീബിയൻ രാജ്യമായ ഹെയ്തിയിൽ 17 അമേരിക്കൻ മിഷണറിമാരെ തട്ടിക്കൊണ്ടുപോയി. അനാഥാലയ നിർമാണത്തിൽ പങ്കെടുത്ത്‌ മടങ്ങിയ കുട്ടികള്‍ ഉൾപ്പെടെയുള്ള സംഘത്തെയാണ്‌ ശനിയാഴ്ച സായുധസംഘം തട്ടിക്കൊണ്ടുപോയതെന്ന്‌ ക്രിസ്ത്യന്‍ മിഷന്‍ പ്രവര്‍ത്തകരുടെ സന്ദേശങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  വിവരം പരിശോധിച്ചുവരികയാണെന്ന്‌ യുഎസ് വക്താവ് പറഞ്ഞു. മുൻ പ്രസിഡന്റ്  ജോവനല്‍ മോയീസ് വസതിയില്‍ കൊല്ലപ്പെട്ടതിനെയും ആ​ഗസ്തിലെ ഭൂകമ്പത്തെയും തുടര്‍ന്ന്  രാജ്യത്ത് അനിശ്ചിതത്വം രൂക്ഷമാകുകയാണ്. മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള തട്ടിക്കൊണ്ടുപോകലും കൊലപാതകങ്ങളും വര്‍ധിച്ചിട്ടുണ്ട്.  ഹെയ്തി പൊലീസ് പുറത്തുവിട്ട കണക്കുപ്രകാരം 2021 -ലെ ആദ്യ എട്ട് മാസം കുറഞ്ഞത് 330 തട്ടിക്കൊണ്ടുപോകൽ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2020 ല്‍ ആകെ 234 കേസായിരുന്നു. Read on deshabhimani.com

Related News