സഹായം കാത്ത് ടോങ്ക

videograbbed image


വെല്ലിങ്ടൺ ശാന്തസമുദ്രത്തിലെ അഗ്നിപർവത സ്‌ഫോടനത്തെ തുടർന്ന്‌ സുനാമിയുണ്ടായ ടോങ്കയിലേക്ക്‌ സഹായമെത്തിക്കാൻ ന്യൂസിലൻഡ്‌, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽനിന്ന്‌ വിമാനങ്ങൾ അയച്ചു. അഗ്നിപർവത സ്‌ഫോടനം മൂലം ചാരം മൂടിയ മേഘങ്ങൾ കാഴ്‌ച മറച്ചതിനാൽ വിമാനങ്ങൾ അയക്കാൻ സാധിച്ചിരുന്നില്ല. ന്യൂസിലൻഡിൽനിന്ന്‌ കുടിവെള്ളവും ഭക്ഷ്യവസ്തുക്കളുമുൾപ്പെടെ ചൊവ്വാഴ്‌ച എത്തിക്കാനാകുമെന്നാണ്‌ പ്രതീക്ഷ.  ഇന്റർനെറ്റ്‌ ബന്ധമടക്കം വിച്ഛേദിക്കപ്പെട്ടിരിക്കുന്നതിനാൽ ആശയവിനിമയം പരിമിതമാണ്‌. ബ്രിട്ടീഷ്‌ വനിതയെ സുനാമിയിൽ കാണാതായിട്ടുണ്ട്‌. Read on deshabhimani.com

Related News