ഉത്തര കൊറിയയിൽ 
പുതിയ പകർച്ചവ്യാധി



സോൾ കോവിഡിന്‌ പിറകെ ഉത്തരകൊറിയയിൽ പുതിയ പകർച്ചവ്യാധിയും. കുടലിനെ ബാധിക്കുന്ന രോഗമാണ്‌ പടരുന്നത്‌. എത്രപേർക്ക്‌ ബാധിച്ചു, പകരുന്ന രീതി തുടങ്ങിയ വിവരം പുറത്തുവിട്ടിട്ടില്ല. ഹായ്‌ജു സിറ്റിയിലാണ്‌ പ്രധാനമായും രോഗം വ്യാപിക്കുന്നതെന്ന്‌ കൊറിയൻ സെൻട്രൽ ന്യൂസ്‌ ഏജൻസി റിപ്പോർട്ട്‌ ചെയ്തു. രോഗപ്രതിരോധത്തിനായി ഭരണാധികാരി കിം ജോങ്‌ ഉന്നും കുടുംബവും മരുന്നുകൾ സംഭാവന ചെയ്യുന്ന ചിത്രവും ചില പത്രങ്ങൾ പ്രസിദ്ധീകരിച്ചു. കോളറ, ടൈഫോയ്‌ഡ്‌ പോലുള്ള അസുഖമാണ്‌ പടരുന്നതെന്നും അഭ്യൂഹമുണ്ട്‌. ലക്ഷണങ്ങൾ ഉള്ളവരെ സമ്പർക്കവിലക്കിലാക്കാനും രോഗവ്യാപനം തടയാനുള്ള നടപടികൾ ഊർജിതമാക്കാനും കിം ജോങ്‌ ഉൻ നിർദേശം നൽകി.   Read on deshabhimani.com

Related News