ചായകുടി കുറയ്ക്കണം ; ജനങ്ങളോട്‌ പാക്‌ സർക്കാർ



ഇസ്ലാമാബാദ്‌ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ജനങ്ങളോട്‌ ചായകുടി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ സർക്കാർ. വിദേശനാണ്യ ശേഖരം കുറഞ്ഞുവരുന്നതിനാൽ ഇറക്കുമതി ചെലവ് കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ നിർദേശം. 2021–- 22 സാമ്പത്തികവർഷം പാകിസ്ഥാൻ 4 കോടി ഡോളറിന്റെ (ഏകദേശം 8282.18 കോടി പാകിസ്ഥാൻ രൂപ) തേയില ഉപയോഗിച്ചെന്നാണ് കണക്ക്. ലോകത്ത്‌ ഏറ്റവും കൂടുതൽ ചായപ്പൊടി ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നാണ്‌ പാകിസ്ഥാന്‍. തേയില ഇറക്കുമതിക്കായി ഇപ്പോള്‍ കടം വാങ്ങേണ്ട സാഹചര്യമാണെന്ന് ആസൂത്രണകാര്യ മന്ത്രി അഹ്‌സൻ ഇഖ്‌ബാൽ പറഞ്ഞു. ദിവസേന കുടിക്കുന്ന ചായയില്‍ രണ്ട്‌ കപ്പെങ്കിലും കുറയ്ക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.ഇന്ധന ക്ഷാമവും രൂക്ഷമായതോടെ കടകൾ രാത്രി 8.30ന്‌ അടയ്ക്കണമെന്ന്‌ വ്യാപാരികളേട് ആവശ്യപ്പെട്ടിട്ടുണ്ട്‌. അടിയന്തര നടപടിയെടുത്തില്ലെങ്കില്‍ പാകിസ്ഥാനും ശ്രീലങ്കയിലേതിന് സമാന സ്ഥിതിയാകുമെന്ന് ധനമന്ത്രി മിഫ്‌താഹ്‌ ഇസ്മായിൽ കഴിഞ്ഞ ദിവസം മുന്നറിയിപ്പ്‌ നൽകി. Read on deshabhimani.com

Related News