2035ൽ പെട്രോൾ കാർ നിരോധിക്കാൻ ഇയു ; പ്രമേയം പാസ്സാക്കി



സ്‌ട്രാസ്‌ബർഗ്‌ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2035നുശേഷം പെട്രോൾ കാറുകൾ വിലക്കാൻ തീരുമാനം. കാർബൺ പുറന്തള്ളൽ കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമാണിത്‌. ഇതിനായുള്ള പ്രമേയം ഇ യു പാർലമെന്റ്‌ വോട്ടെടുപ്പിലൂടെ പാസ്സാക്കി. ഇ യു അംഗരാജ്യങ്ങൾ ഇത്‌ സംബന്ധിച്ച ബിൽ നേരത്തേ പാസ്സാക്കി. ഇ യു പാർലമെന്റ്‌ കൂടി അംഗീകരിച്ചതോടെ ഔദ്യോഗിക നിയമമായി മാറും. 2050ഓടെ പൂർണമായും കാർബൺരഹിതമായ ഇലക്ട്രിക്‌ വാഹനങ്ങളിലേക്ക്‌ മാറാനാണ്‌ തീരുമാനം. 2035 ലക്ഷ്യമായി തീരുമാനിക്കുന്നത്‌ സാങ്കേതികമായ പുനഃക്രമീകരണങ്ങൾ നടത്താൻ കാർ നിർമാണ കമ്പനികൾക്ക്‌ ആവശ്യമായ സമയം നൽകുമെന്നാണ്‌ കണക്കുകൂട്ടൽ. ചൈന വർഷാന്ത്യത്തോടെ അന്താരാഷ്ട്ര വിപണിയിൽ ഇലക്‌ട്രിക്‌ കാറുകളുടെ 80 മോഡൽ പുറത്തിറക്കും. ഇത്‌ ചൈനയ്ക്ക്‌ മേൽക്കൈ നൽകുമെന്നും യൂറോപ്യൻ യൂണിയൻ ഭയക്കുന്നുണ്ട്‌. Read on deshabhimani.com

Related News