ഭീമൻ വ്യാഴം; പുതിയ 
ചിത്രവുമായി ജയിംസ്‌ വെബ്‌



വാഷിങ്‌ടൺ ശൈശവാവസ്ഥയിലുള്ള പ്രപഞ്ചഭാഗത്തിന്റെ ചിത്രം പകർത്തിയതിനുപിന്നാലെ വ്യാഴത്തിന്റെയും അതിന്റെ ഉപഗ്രഹത്തിന്റെയും ചിത്രം പകർത്തി ജയിംസ്‌ വെബ്‌ സ്‌പെയ്‌സ്‌ ടെലിസ്‌കോപ്‌. ഗ്രഹങ്ങളുടെ രണ്ട്‌ വ്യത്യസ്‌ത ചിത്രങ്ങളാണ്‌ നാസ പുറത്തുവിട്ടത്‌. തെളിച്ചമുള്ള ഭീമൻ വ്യാഴവും അതിന്റെ ഉപഗ്രഹങ്ങളായ യൂറോപ്പ, തീബ്, മെറ്റിസ് എന്നിവയുമാണ്‌ ചിത്രത്തിലുള്ളത്‌. വ്യത്യസ്‌ത ദൂരത്തിലും അന്തരീക്ഷത്തിലും പകർത്തിയ ചിത്രങ്ങളാണിത്. ജയിംസ്‌ വെബ്‌ ടെലിസ്‌കോപിന്‌ വ്യത്യസ്‌ത അന്തരീക്ഷങ്ങൾ കണ്ടെത്താൻ കഴിയുമെന്ന്‌ തെളിയിക്കുന്നതാണ്‌ ചിത്രങ്ങൾ. ഭൂമി ഉൾപ്പെടുന്ന സൗരയൂഥത്തെ അടുത്തറിയാന്‍ ഈ ചിത്രങ്ങള്‍ ശാസ്ത്രലോകത്തിന് സഹായകമാകും. Read on deshabhimani.com

Related News