യുദ്ധം എന്ന് തീരുമെന്ന് പറയാനാകില്ലെന്ന് റഷ്യ



കീവ്‌ ഉക്രയ്‌നിലെ സൈനികനടപടി എത്രനാള്‍ നീളുമെന്ന് പറയാനാകില്ലെന്ന്‌ റഷ്യൻ പ്രതിരോധ മന്ത്രി സെർജി ലാവ്റോവ്. റഷ്യയുടെ ഭൂമി വിട്ടുകിട്ടാനാണ്‌ നടപടിയെന്നും അത്‌ എത്രയും വേഗം തീരണമെന്നാണ്‌ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷാവസാനത്തോടെ യുദ്ധം അവസാനിക്കുമെന്ന ഉക്രയ്‌ൻ പ്രസിഡന്റ്‌ വ്ലോദിമിർ സെലൻസ്‌കിയുടെ പ്രസ്‌താവനയോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഫിൻലൻഡിന്‌ 
മുന്നറിയിപ്പ്‌ നാറ്റോയിൽ ചേരാൻ അപേക്ഷ നൽകുമെന്ന്‌ ആവർത്തിച്ച ഫിൻലൻഡിന്‌ മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്റ്‌ വ്ലാദിമിർ പുടിൻ. നിഷ്‌പക്ഷ നിലപാടിൽനിന്ന്‌ ഫിൻലൻഡ്‌ മാറിയാൽ അത്‌ വലിയ തെറ്റാകുമെന്ന്‌ പുടിൻ പറഞ്ഞു. ശനിയാഴ്‌ച ഫിൻലൻഡ്‌ പ്രസിഡന്റ്‌ സൗലി നിനിസ്റ്റോയെ ഫോണിൽ വിളിച്ചാണ്‌ പുടിൻ നിലപാട്‌ അറിയിച്ചത്‌. ഫിൻലൻഡിനുള്ള വൈദ്യുതിവിതരണം റഷ്യ നിർത്തിവച്ചു. Read on deshabhimani.com

Related News