തുർക്കി സിറിയ ഭൂകമ്പം : ദുരിതമനുഭവിക്കുന്നത്‌ 
70 ലക്ഷം കുട്ടികൾ , രക്ഷാപ്രവര്‍ത്തനം 
നിര്‍ത്തുന്നു



  തുർക്കി– -സിറിയ ഭൂകമ്പത്തിൽ 70 ലക്ഷത്തിലധികം കുട്ടികളാണ്‌ ദുരിതം അനുഭവിക്കുന്നതെന്ന്‌ യുഎൻ റിപ്പോർട്ട്‌. തുർക്കിയിൽമാത്രം പത്ത്‌ പ്രവിശ്യയിലായി 46 ലക്ഷം കുട്ടികളും സിറിയയിൽ 25 ലക്ഷം കുട്ടികളും ഭൂകമ്പത്തിന്‌ ഇരയായി. രക്ഷാപ്രവര്‍ത്തനം 
നിര്‍ത്തുന്നു തുർക്കിയിലും സിറിയയിലും ഭൂകമ്പം നടന്ന്‌ എട്ട്‌ ദിവസം പിന്നിട്ടതോടെ പ്രതീക്ഷകൾ അസ്‌തമിക്കുന്നു. തകർന്ന കെട്ടിടങ്ങളിലും വീടുകളിലും കുടുങ്ങിപ്പോയവരെ ഇനിയും ജീവനോടെ രക്ഷിക്കുക അസാധ്യമെന്ന്‌ രക്ഷാപ്രവർത്തകർ. രക്ഷാപ്രവർത്തനം പൂർണമായി അവസാനിപ്പിച്ചിട്ടില്ലെങ്കിലും പുനരധിവാസ പ്രവർത്തനങ്ങൾക്കാണ്‌ ഇപ്പോൾ പ്രാമുഖ്യം നൽകുന്നത്‌. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി തുർക്കിയിൽ എണ്ണായിരം പേരുടെ ജീവൻ രക്ഷിക്കാനായതായി പ്രസിഡന്റ്‌ റജെപ്‌ തയ്യിപ്‌ എർദോഗൻ പറഞ്ഞു. രക്ഷപ്പെട്ടവർക്ക്‌ താമസവും മരുന്നും ഭക്ഷണവും ഉറപ്പാക്കുക എന്നതാണ്‌ തുർക്കിയിലെയും സിറിയയിലെയും സർക്കാരുകൾക്ക്‌ മുന്നിലുള്ള വെല്ലുവിളി. ഒമ്പത്‌ ലക്ഷം പേർക്ക്‌ ഭക്ഷണം ആവശ്യമാണ്‌. ദുരന്തത്തിൽ തുർക്കിയിൽ 32,000 പേരും സിറിയയിൽ 6000 പേരും മരിച്ചതായാണ്‌ ഔദ്യോഗിക കണക്ക്‌. ഇപ്പോൾ സ്ഥിരീകരിച്ചതിന്റെ ഇരട്ടിയോളം വരും യഥാർഥ കണക്കെന്നാണ്‌ യുഎൻ വിശദീകരണം. അന്താരാഷ്‌ട്ര ഏജൻസികളുടെയും സഹായം എത്തിക്കാനായി സിറിയ അതിർത്തി  മൂന്ന്‌ മാസത്തേക്ക്‌ തുറന്നു.   Read on deshabhimani.com

Related News